Monday, April 19, 2010
നാടോടിക്കാറ്റ്
ഉണ്ടക്കായ് ഭാസ്കരന്‍, മുമ്പിലെ മൂന്ന് ബെഞ്ചുകാരെ മാത്രം പടിപ്പിച്ചത് കൊണ്ടാണു പുറകിലിരുന്നു വിജയന്‍ പൂജ്യം വെട്ടിക്കളിച്ചത്.
നക്ഷത്രങ്ങള്‍ താഴെയിറങ്ങി പുതിയ വാനം പുതിയ ഭൂമി എന്ന സ്വപ്നങ്ങള്‍കു ചൂട്ടാകും എന്നു കരുതിയാണു മുദ്രാവക്യം വിളിച്ചത്.
പ്രണയം ഒരു മഞ്ഞക്കൊടിയുമെന്തിയ കപ്പലുമായി വരും എന്ന ഉറപ്പിലാണ് മൂത്രപ്പുരയൊഴികെയുള്ള ചുവരുകളില്‍ അവളുടെ പേരെഴുതിയിട്ടത്.
വാര്‍ പിന്റെം തേപ്പിന്റെം പണിക്കു അച്ഛന്റെ കൂടെ പോയതു കൊണ്ടാണു പ്രീ ഡിഗ്രിക്ക് തോറ്റത്.
"പ്രീഡിഗ്രി അത്ര മോശം ഡിഗ്രീ അല്ലെന്ന്"
എന്നെ ആശ്വസിപ്പിക്കാന്‍ അച്ഛന്‍ പറഞ്ഞ് തന്നതാണ്
പിന്നീട് ബീകോം ഫസ്റ്റ്ക്ലാസ്സ് ആയ ദാസനൊട് പറഞ്ഞത്.
അതിലെന്തിത്ര ചിരിക്കാന്‍ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment